മലയാളം ഇനി ഭരണഭാഷ;ബില്ലിൽ ഒപ്പ് വെച്ച് ഗവർണർ

മലയാളം ഇനി ഭരണഭാഷ;ബില്ലിൽ ഒപ്പ് വെച്ച് ഗവർണർ

തിരുവനന്തപുരം : മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു.2025 ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബില്ലാണിത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക,കോടതിഭാഷ,സര്‍ക്കാർ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബില്ല്.മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക,പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയവയും ബില്ലിലെ പ്രധാന നിര്‍ദേശങ്ങളാണ്.കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്.ഇതിനു പകരം സമഗ്ര മലയാള ഭാഷ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം.ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് പറഞ്ഞ് കർണാടക സർക്കാർ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *