“മങ്ങാത്ത ഓർമ്മകൾ,മായാത്ത ചിരി:ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്” സെമിനാർ സംഘടിപ്പിച്ചു

“മങ്ങാത്ത ഓർമ്മകൾ,മായാത്ത ചിരി:ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്” സെമിനാർ സംഘടിപ്പിച്ചു

എടവക : ദീപ്തിഗിരി സൺഡേ സ്കൂൾ രണ്ടേ നാലിൽ വച്ച് നടത്തിയ ‘തൂവൽ സ്പർശം’,എടവക ഗ്രാമ പഞ്ചായത്തിൻ്റെ വയോജന സംഗമത്തിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ “മങ്ങാത്ത ഓർമ്മകൾ,മായാത്ത ചിരി : ഒറ്റപ്പെടൽ ഇല്ലാതെ ഒന്നിച്ച്” സെമിനാർ സംഘടിപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനo സെമിനാർ നയിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വി.രഗിത സ്വാഗതം ആശംസിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.ഇടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാ ബാലൻ,മെമ്പർമാരായ എം.പി.വത്സൻ,ഷിൽസൺ മാത്യു മുതലായവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *