കൽപ്പറ്റ : ഭാഷാശ്രീ മുൻ മു ഖ്യ പത്രാധിപർ ആർ.കെ. രവിവർമ്മയുടെ എട്ടാം സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരൻ ഡോ:ബെഞ്ചമിൻ ഈശോ അർഹനായി. ഇദ്ദേഹം രചിച്ച മൈൻഡ് ട്യൂണിംഗ് ആർട്ട് പ്രായോഗിക തലത്തിൽ (പഠനം) എന്ന കൃതിയാണ് ഈ വർഷത്തെ ആർ.കെ. രവി വർമ്മയുടെ പേരിൽ ഏർപ്പെടുത്തിയ സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രന്ഥകാരൻ്റെ ഈ കൃതി പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ നിരയിലേക്ക് ഒരു മുതൽകൂട്ടായി മാറുക തന്നെ ചെയ്യുമെന്നും, മനശാസ്ത്ര മേഖലയിൽ പുതിയ പഠനങ്ങൾക്ക് പ്രചോദനം പകരുന്നതോടൊപ്പം മാനസികാരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുവാൻ വേണ്ട നൂതന മാർഗ്ഗങ്ങൾ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സ്പെഷൽ ജ്യൂറി വിലയിരുത്തി. നവംബർ 21 ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക്2 മണിയ്ക്ക് പേരാമ്പ്ര റീജനൽ കോ :ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ എഴുത്തുകാരനും, പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞമ്മദ് പുരസ്കാരം സമർപ്പിയ്ക്കും. സാഹിത്യകാരനും കഥാകൃത്തുമായ ജോസഫ് പുതക്കുഴി അധ്യക്ഷത വഹിക്കും റിട്ട അധ്യാപകനും ,സാഹിത്യകാരനുമായ പി.ജെ. ഈപ്പൻ മുഖ്യാതിഥി ആയിരിക്കും.ഫോട്ടോ അടിക്കുറിപ്പ്-03,04ആർ.കെ. രവിവർമ്മയുടെ എട്ടാം സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരൻ ഡോ:ബെഞ്ചമിൻ ഈശോ. .
