മാനന്തവാടി : പാലക്കാട് സ്വാകാര്യകമ്പനിക്ക് ബ്രൂവറി ഡിസ്റ്റലറി അനുമതി നല്കാനുള്ള സർക്കാറിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ആവശ്യപ്പെട്ടു.തെരെഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് വിരുദ്ധമായി മദ്യത്തിൻ്റെ ലഭ്യതയും ഉപയോഗവും ഗണ്യമായ രീതിയിൽ വർദ്ധിപ്പിക്കുന്ന നടപടിയിൽ നിന്നും പിന്തിരിയണമെന്നും പുതിയതായി ആരംഭിച്ച ആയിരത്തിലധികം ബാറുകളും നൂറ് കണക്കിന് മദ്യശാലകളും തുറന്ന് കൊടുത്ത നടപടികൾ പുന:പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.രൂപത ഡയറക്ടർ ഫാ.സണ്ണി മഠത്തിൽ സമ്മേളനം ഉത്ഘാടനം ചെയ്തു. രൂപത പ്രസിഡൻ്റ് വി.ഡി രാജു അധ്യക്ഷ്യനായി. . മാത്യു ആര്യപ്പള്ളി ,റ്റെസി കറുത്തേടത്ത്, റീത്ത സ്റ്റാലി, മരിയ ഇഞ്ചിക്കാലായിൽ , ലില്ലി പെരുമ്പനാനിയിൽ പ്രസംഗിച്ചു.
