മേപ്പാടി : വയനാട്ടിലെ ബ്യൂട്ടീഷ്യൻമാരുടെ തൊഴിൽപരമായ അറിവും വൈദഗ്ധ്യവും വർധിപ്പിയ്ക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗം ബ്യൂട്ടീഷ്യൻസ് യുണൈറ്റ് – 2025 എന്ന പേരിൽ സംഘടിപ്പിച്ച സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.നൂതന ചർമ്മരോഗ ലേസർ ചികിത്സകളെക്കുറിച്ച് ബ്യൂട്ടീഷ്യൻമാർക്ക് സമഗ്രമായ അവബോധം നൽകുകയും സൗന്ദര്യ സംരക്ഷണ മേഖലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ലേസർ സാങ്കേതിക വിദ്യകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകി, അവരുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുകയുമായിരുന്നു സംഗമത്തിന്റെ ലക്ഷ്യം.ഇതിന്റെ ഭാഗമായി,ബ്യൂട്ടീഷ്യൻമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിവിധ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ പ്രസിഡന്റ് രേഖ, സെക്രട്ടറി ധന്യ എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.ഈ കാർഡ് വഴി ബ്യൂട്ടീഷ്യൻമാർക്കും അവരുടെ കുടുംബത്തിനും കുറഞ്ഞ ചിലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും.
ചടങ്ങിൽ ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ:എലിസബത് ജോസഫ്, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ:അരുൺ അരവിന്ദ്,ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ:സാറാ ചാണ്ടി,ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ,ഡോ:ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
സംഗമത്തിന്റെ പ്രധാന ആകർഷണം ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. ജയദേവ് ബി ബെഡ്കരൂർ, അസോസിയേറ്റ് പ്രൊഫസർ ഡോ. പമേല തെരേസ ജോസഫ്,സീനിയർ റെസിഡന്റ് ഡോ:അനഘ കെ.വി എന്നിവർ നയിച്ച ലേസർ ചികിത്സയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളായിരുന്നു.ലേസർ ചികിത്സയുടെ അടിസ്ഥാന തത്വങ്ങൾ, വിവിധതരം ലേസർ സാങ്കേതിക വിദ്യകൾ, അവയുടെ പ്രയോഗങ്ങൾ, പാർശ്വഫലങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വളരെ വ്യക്തമായും ലളിതമായും അവർ ക്ലാസുകൾ നൽകി.ബ്യൂട്ടീഷ്യൻമാരുടെ സംശയങ്ങൾ ദൂരീകരിക്കാനും ഈ സെഷനുകൾ സഹായകമായി.ഈ സംഗമം വയനാട്ടിലെ ബ്യൂട്ടീഷ്യൻമാർക്ക് അവരുടെ തൊഴിൽ മേഖലയിൽ അത്യാധുനിക ചികിത്സാരീതികളെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും,അതുവഴി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും വലിയ രീതിയിൽ സഹായകമായി.ഭാവിയിൽ ഇത്തരം സംരംഭങ്ങൾ കൂടുതൽ സംഘടിപ്പിക്കാനും, സൗന്ദര്യ സംരക്ഷണ മേഖലയിലെ വിദഗ്ധരെ പ്രോത്സാഹിപ്പിക്കാനും ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ് സന്നദ്ധമാണെന്ന് അതികൃധർ അറിയിച്ചു. ഡെർമറ്റോളജി വിഭാഗം സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 8111881086, 8111885061 എന്നീ നമ്പറുകളിൽ വിളിക്കുക.