കൽപ്പറ്റ : ബെവ്‌കോയില്‍ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക്ആര്‍ത്തവ അവധി അനുവദിക്കണമെന്ന്ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ (ഐഎൻടിയുസി)വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.നിലവില്‍ ജോലി ചെയ്യുന്നവരില്‍ 60 ശതമാനവും സ്ത്രീ ജീവനക്കാരാണ്. രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ ഷോപ്പില്‍ ജോലി ചെയ്യുന്നവരും, വെയര്‍ ഹൗസുകളില്‍ ജോലി ചെയ്യുന്നവരും പ്രയാസം അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് മാസത്തില്‍ ഒരു ദിവസമെങ്കിലും വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്നും, ജോലി ചെയ്യുന്ന ഇടങ്ങളില്‍ വൃത്തിയുള്ള ശുചിമുറി സംവിധാനം ഏര്‍പ്പാടാക്കണമെന്നും വനിതാ ദിനത്തില്‍ ചേര്‍ന്ന യൂണിയന്‍ ജില്ലാ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ 50 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ആന്റണി ഈനാശു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. അനീഷ്, ജിജോ ജോസഫ്, ആന്റണി ടി.ടി., പ്രഹ്ലാദന്‍ കെ, സുനില്‍ പി, ടീന ജോണ്‍ എം,ദീപ സന്തോഷ്, നിഷ വി.ജി. എന്നിവര്‍ സംസാരിച്ചു. ആദര്‍ശ് വി.ജി. നന്ദി പറഞ്ഞു.
