തൃക്കൈപ്പറ്റ : ബാംബു വില്ലേജ് തൃക്കൈപ്പറ്റ കൂട്ടായ്മ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടമംഗലം എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് തൃക്കൈപ്പറ്റ ക്ലീൻ ഡ്രൈവ് നടത്തി.പ്ലാസ്റ്റിക് വിമുക്ത ബാംബൂ വില്ലേജെന്ന ലക്ഷ്യം വെച്ചാണീ ഈ ക്ലീൻ ക്യാമ്പയിൻ നടത്തിയത് മുതൽ നെല്ലിമാളം വരെയുള്ള പ്രദേശങ്ങളാണ് തൊണ്ണൂറ് എൻ.എസ്.എസ് വോളൻ്റിയർമാരും ഇരുപതിലധികം ബാംബു വില്ലേജ് തൃക്കൈപ്പറ്റ പ്രവർത്തകരും ഉദ്യമത്തിൽ പങ്കാളികളായി,വൃത്തിയുടെ നല്ല പാഠം എന്ന സന്ദേശവുമായി ക്ലീൻ ഡ്രൈവ് നടത്തിയത്.പ്ലാസ്റ്റിക് നിർമാർജനമെന്ന ലക്ഷ്യം മുൻനിർത്തിയ ക്ലീൻ ഡ്രൈവ് മേപ്പാടി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ എൻ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് കോർഡിനേറ്റർമാരായ സഫ്വാൻ എ, ഷിഫാനത്ത്, ഷംന, സുമയ്യ, ബാംബു വില്ലേജ് കൂട്ടായ്മയിലെ അഡ്വ. പ്രണവ് സി ഹരി, ശിവരാജ് ടി, സദാനന്ദൻ, ദീപ കെ പി, സൃഷ്ടി വർമ, ഡാനിയൽ, സ്മിത, ചന്ദ്രിക മനോഹരൻ, ഷിബി, ബാബുരാജ് എം എന്നിവർ നേതൃത്വം നൽകി.
