വെള്ളമുണ്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ് എം. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ ഹരിത ഭവനമാക്കുക എന്നതാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. ജൈവവളവും ഇന്ധനവും ലഭിക്കുന്ന ചെലവു കുറഞ്ഞ ഒരു പദ്ധതിയാണ്. എരാജഗോപാൽ,പുഷ്പജ കെ.എം,സിജോ, ഉണ്ണി ബെന്നി,കെ.കെ സന്തോഷ്,പ്രസന്നകുമാർ പി.സി തുടങ്ങിയവർ സംബന്ധിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മാലിന്യം ഊർജ്ജമാക്കി മാറ്റുന്ന ഒരു പദ്ധതിയാണ്. ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ച് ജൈവമാലിന്യം ഊർജ്ജോത്പാദനത്തിന് ഉപയോഗപ്രദമാക്കുന്നു. ഇത് പാചകം, വിളക്കുകൾ കത്തിക്കുക, മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കൂടാതെ, ബയോഗ്യാസ് പ്ലാന്റിൽ നിന്ന് ലഭിക്കുന്ന സ്ലറി നല്ലൊരു ജൈവവളമാണ്. ഇത് കൃഷിക്ക് ഉപയോഗിക്കാം. ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണവും, സാങ്കേതിക സഹായവും നൽകുന്നു.ശാസ്ത്ര സാഹിത്യ പരിഷത്ത് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിലൂടെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനും, മാലിന്യം കുറക്കുന്നതിനും, അതുപോലെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.