സുൽത്താൻ ബത്തേരി : പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബത്തേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ഇയാൾ സ്റ്റേഷനിലെത്തിയത്.മദ്യലഹരിയിലായിരുന്ന ആൻസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു.തുടർന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
