മാനന്തവാടി : മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘം പ്രതിഭാ സംഗമവും മിൽമ സായന്തനം പദ്ധതി ധന സഹായവിതരണവും നടത്തി.പ്രതിഭ സംഗമം പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ്ബാബുവും സായന്തനം ധനസഹായ വിതരണോദ്ഘടനം മിൽമ എഎംപിഒ ദിലീപ് ദാസപ്പനും നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ഹാഷിം പ്രഭാഷണം നടത്തി.എസ്എസ് എൽസി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷീരകർഷക കുടും ബാംഗമായ കുട്ടികളെയും സംഘത്തിൽപാലളക്കുന്ന 70 വയസ് കഴി ഞ്ഞ ബിപിഎൽ കുടുബംഗമായ കർഷകരെയും ആദരിച്ചു.
