പോക്സോ;പ്രതിക്ക് 23 വർഷം തടവും പിഴയും

മീനങ്ങാടി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 23 വർഷം തടവും 30000 രൂപ പിഴയും വിധിച്ചു. പുറക്കാടി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടിൽ പി എൻ ഷിജു (44)വിനെ യാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ഒരു വർഷത്തോളം ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ബിജു ആന്റണി കേസിലെ ആദ്യന്വേഷണം നടത്തുകയും പിന്നീട് പി ജെ കുര്യാക്കോസ് കേസിൽ അന്വേഷണം പൂർത്തിയാക്കി ബഹു :കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. സബ് ഇൻസ്‌പെക്ടർമാരായ സി രാംകുമാർ, കെ.ടി മാത്യു, എ.എസ്.ഐ വി.എം സബിത എന്നിവരും അന്വേഷണസംഘ ത്തിലുണ്ടായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ഓമന വർഗീസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *