ബെയ്‌ജിങ്: പെരുമാറ്റച്ചട്ടം കർക്കശമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.പ്രവർ ത്തനമികവിലും വിശ്വാസ്യതയിലും പി ന്നാക്കം നിൽക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കാനുള്ള പുതിയ ചട്ടം ചൈനയി ലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി (സി.പി.സി.) പുറത്തിറക്കി.പത്തുകോടിയോളം അംഗങ്ങ ളുള്ള പാർട്ടിയുടെ അടിത്തറ കൂ 200 ടുതൽ സുദൃഢമാക്കാൻ ലക്ഷ്യമി ട്ടാണ് നീക്കം. യോഗ്യതക്കുറവു ള്ള, മോശം പ്രകടനം കാഴ്ചവെക്കു ന്ന പാർട്ടി അംഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതു സം ബന്ധിച്ച പെരുമാറ്റച്ചട്ടം വ്യാഴാ ഴ്ച പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയാ ണ് പുറത്തിറക്കിയത്. പാർട്ടിക്ക് പൂർണവും കർശനവുമായ സ്വ യംഭരണാധികാരം പ്രയോഗിക്കുന്നതിന് 27 അനുച്ഛേദങ്ങ ളുള്ള നിയമം അനിവാര്യ മാണെന്ന് സി.പി.സി. നേ തൃത്വത്തെ ഉദ്ധരിച്ച് സിൻ ഹുവ വാർത്താ ഏജൻ സി റിപ്പോർട്ട് ചെയ്തു. പാർട്ടിയുടെ സ്വയംപരി ഷ്കരണം പ്രോത്സാഹിപ്പിക്കുന്നതി നും രാഷ്ട്രീയവിശ്വാസ്യത, അംഗങ്ങ ളുടെ ഐക്യം, അച്ചടക്കം, സംഘട നാസംവിധാനം എന്നിവ മെച്ചപ്പെ ടുത്തുന്നതിനും നിയമം നിർണായ കമാണെന്നും വ്യക്തമാക്കി. അംഗ ങ്ങൾ നിരീശ്വരവാദികളായിരിക്ക ണമെന്ന് പാർട്ടി അനുശാസിക്കു ന്നു. 2012-ലാണ് പാർട്ടിനേതൃത്വ സ്ഥാനം പ്രസിഡൻ്റ് ഷി ജിൻപിങ് ഏറ്റെടുത്തത്. 2018-ൽ പാർട്ടി അം ഗങ്ങളോട് മതം ഉപേക്ഷിക്കാനാവ ശ്യപ്പെടുന്ന നിയമം അദ്ദേഹം കൊണ്ടുവന്നിരുന്നു