പൂഴിത്തോട്-പടിഞ്ഞാറത്തറ പാത വനം വകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം ടി.സിദ്ദിഖ് എം.എൽ.എ

പൂഴിത്തോട്-പടിഞ്ഞാറത്തറ പാത വനം വകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം ടി.സിദ്ദിഖ് എം.എൽ.എ

പടിഞ്ഞാറത്തറ : പൂഴിത്തോട്-പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താൻ അതിന്റെ മുൻ നിരയിലുണ്ടാവുമെന്നും ടി സിദ്ദിഖ് എം.എൽ എ പറഞ്ഞു.പൂഴിത്തോട്-പടിഞ്ഞാറത്തറ പാത 12 മീറ്റർ വീതിയിലാക്കുന്നതിന് ഭൂമി വീട്ടു നൽകിയ കുടുംബാംഗങ്ങളുടെ പ്രതിനിധികൾ പടിഞ്ഞാറത്തറ ടൗണിൽ ജനകീയ കർമ്മ സമിതിയുടെ സമരപന്തലിനരുകിലായി നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കക്ഷി രാഷ്ട്രീയത്തിനതീതമായി വികസനത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം.

താൻ MLA ആയ ശേഷം 28 തവണ ചുരത്തിലെ ഗതാഗതക്കുരുക്കിലമർന്നു. HIN1ബാധിച്ച എന്നേയും വഹിച്ച് കോഴിക്കോടേക്ക് പോയ ആംബുലൻസുപ്പോലും കുരുക്കിലമർന്നു. ഒരു ജനപ്രതിനിധിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ ഇവിടുത്തെ സാധാരണക്കാരുടെ സ്ഥിതിയെന്താണ്. വയനാട്ടിലേക്ക് ഒരു ബദൽ പാത എന്നാൽ അത് തുരങ്ക പാത മാത്രമാണെന്ന നിലപാട് അംഗീകരിക്കില്ല.ഈ പാതയ്ക്കു വേണ്ടി ജനകീയ കർമ്മ സമിതി നാളുകളായി തുടർന്നു വരുന്ന പോരാട്ടം ശ്ലാഹനീയമാണ്.ജനകീയ കർമ്മ സമിതി പ്രസിഡണ്ട് ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫാ വിനോദ്പാക്കാനിക്കുഴിയിൽ,ജില്ലാ പഞ്ചായത്തംഗം എം മുഹമ്മദ് ബഷീർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായപി.കെ അബ്ദുൾറഹ്മാൻ , അസ്മ,സെയ്ത് മാനന്തവാടി (വെൽഫയർ പാർട്ടി ) ഗഫൂർ വെണ്ണിയോട് (പൊതുപ്രവർത്തകൻ) എം.പി സുകുമാരൻ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി, മണി (ആദിവാസി കൂട്ടായ്മ ,)വാർഡംഗങ്ങൾ,വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ,സംഘടനാ പ്രതിനിധികൾ സംസാരിച്ചു.കമൽ ജോസഫ് സ്വാഗതവും സി.കെ ആലിക്കുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *