പൂക്കോട് : സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ ‘അഴകേറും കേരളം’ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ പൂക്കോട് ടൂറിസം സെന്ററിൽ ശുചീകരണ യജ്ഞം നടത്തി. ശുചീകരണ യജ്ഞത്തിൽ വയനാട് ജില്ലയിലെ എല്ലാ കോളേജുകളിലേയും വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി ജില്ലാ കളക്ടർ തുടങ്ങിയ ക്യാമ്പസ് ടു കമ്മ്യൂണിറ്റി (C2C) എന്ന പ്രോഗ്രാമിലെ പൂക്കോട് വെറ്റിനറി, ഡയറി കോളേജുകളിലെ NSS വോളന്റിയർമാർ പങ്കെടുത്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ. ഐ.എ.എസ്., ജില്ലാ ടൂറിസം നോഡൽ ഓഫീസർ അശ്വിൻ പി. കുമാർ കെ.എ.എസ്. എന്നിവർ ശുചീകരണ യജ്ഞം സന്ദർശിച്ച് ആശംസകൾ നേർന്നു.പൂക്കോട് ടൂറിസം സെന്റർ മുതൽ തളിപ്പുഴവരെയായി 100 കിലോയോളം പ്ലാസ്റ്റിക് വെയ്സ്റ്റ് ആണ് സാമൂഹിക സന്നദ്ധസേന ശുചീകരണ യജ്ഞത്തിലൂടെ ശേഖരിച്ചത്.
            