മാനന്തവാടി : ദീർഘകാലം (1964 മുതൽ 1979 വരെയുള്ള 15 വർഷം) മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മാവറ വർക്കി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ‘കബനി വീണ്ടും ഒഴുകുന്നു’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്.നമ്മുടെ നാടിന്റെ നാൾ വഴി അടയാളങ്ങൾ ഈ വരികൾക്കിടയിൽ നമുക്ക് വായിക്കാം.7ാം തിയ്യതി ശനിയാഴ്ച്ച 4 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ചേരുന്ന സുഹൃത് കൂട്ടായ്മയിൽ വെച്ച് മന്ത്രി ഒ.ആർ.കേളു പുസ്തക പ്രകാശനം നടത്തും.നഗരസഭാ അദ്ധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ മീനാക്ഷി രാമൻ ആദ്യ പ്രതി ഏറ്റുവാങ്ങും.സാംസ്ക്കാരിക നായകരായ ഒ.കെ.ജോണി,ഡോ.വിനോദ് കെ.ജോസ്, പി.കെ.സുധീർ,ഡോ.കെ.രമേശൻ,പി.സുരേഷ് ബാബു എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ സ്പന്ദനം മാനന്തവാടിയാണ്
പ്രസാധകർ.സ്പന്ദനം മാനന്തവാടിയുടെ രക്ഷാധികാരി കൂടിയാണ് ഗ്രന്ഥകർത്താവ്.പുസ്തകത്തിൽ നിന്നുള്ള വരുമാനം പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.എ.ഗോകുൽ ദേവ്,സ്പന്ദനം പ്രസിഡൻ് ബാബു ഫിലിപ്പ്,ജസ്റ്റിൻ പനച്ചിയിൽ,അലി ബ്രാൻ,കെ.എം.ഷിനോജ് എന്നിവർ അറിയിച്ചു.
