തരുവണ : കാരുണ്യ കൂട്ടായ്മ പുലിക്കാടും മാസ് പൊളിക്ലിനിക്ക് തരുവണയും സംയുക്തമായി നടത്തയി സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പുലിക്കാട് മദ്രസഅങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാൽ പി അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം നിസാർ കെ,ഇല്യാസ് ദാരിമി,മുജീബ് കെ,ഡോ. അബ്ദുല്ലകുട്ടി മലനാട്ട്,ഇബ്രാഹിം മൂലയിൽ, മുസ്തഫ,സലാം കുനിയിൽ,അബ്ദുല്ല കെ,ഷംസുദ്ദീൻ സി എച്ച്,ഹാരിസ് എം മൊയ്‌തുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
