കല്‍പ്പറ്റ : കോട്ടത്തറ ഗ്രാമപഞ്ചായത്ത് പാത്തിക്കല്‍കടവ് പാലം അപ്രോച്ച് റോഡിന് പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അറിയിച്ചു.
കോട്ടത്തറ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത്തിക്കല്‍കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള ഫണ്ട് കുറവായതിനാല്‍ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും, നേരില്‍ കണ്ടതിന്റേയും അടിസ്ഥാനത്തിലാണ് 240 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. നേരത്തെ ചീഫ് ടെക്‌നിക്കല്‍ എക്സാമിനറുടെ കാര്യാലയത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും അവരുടെ നിര്‍ദേശ പ്രകാരം എസ്റ്റിമേറ്റില്‍ ചെറിയ തിരുത്തലുകള്‍ വരുത്തി എസ്റ്റിമേറ്റ് പുനര്‍സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചതെന്ന് എം.എല്‍.എ അറിയിച്ചു.