പഴശ്ശി രാജ കോളേജിൽ പഠനയാത്രക്കിടെ അധ്യാപകരുടെ മദ്യപനവും വിദ്യാർത്ഥിനികളെ അപമാനിക്കലും: വിദ്യാർത്ഥികൾ പരാതി നൽകി

പുൽപള്ളി : പഴശ്ശി രാജ കോളേജ് ടൂറിസം വിഭാഗത്തിലെ വിദ്യാർത്ഥികളുടെ എറണാകുളത്തേക്ക് നടത്തിയ രണ്ട് ദിവസത്തെ പഠനയാത്രക്കിടെ ഈ വിഭാഗത്തിലെ രണ്ട് അധ്യാപകർ ബസിലും ഹോട്ടൽ മുറിയിലുമായി കൂടെ ഉണ്ടായിരുന്ന അധ്യാപികയോടും, വിദ്യാർത്ഥിനികളോടും അപ മര്യാദയായി പെരുമാറിയാതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു. വിദ്യാർത്ഥികൾ പ്രതിക്ഷേധിച്ചതോടെ പഠന യാത്ര റദ്ദാക്കി വിദ്യാർത്ഥികൾ മടങ്ങി. ഈ അധ്യാപകർ വിദ്യാർത്ഥികളെ ബലമായി മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും ഭിഷണി പെടുത്തിയതയും പരാതി ഉണ്ട്.ടൂറിസം വകുപ്പിലെ ഷെൽജി മാത്യു, സനൂപ് കുമാർ പി വി എന്നി അധ്യാപകർക്കെതിരെയാണ് പരാതി.ഇവർ കോളേജ് സമയത്തിന് ശേഷം അസമയത്തു കോളേജിൽ തമ്പടിക്കുകയും ചില വിദ്യാർത്ഥി സംഘടനയിലെ കുട്ടികൾക്കൊപ്പം കോളേജിൽ വെച്ച് മദ്യപിക്കുന്നതായി മുൻപ് പരാതി നൽകിയിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പൽ ഇൻ ചാർജ് അയ അധ്യാപകൻ ഇവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.ഇവർക്ക് സ്ഥിരമായി കോളേജിൽ മദ്യം എത്തിച്ചു കൊടുക്കുന്ന ചില സംഘടന വിദ്യാർത്ഥികളും ഉണ്ട്.പ്രിൻസിപ്പൽ ഇൻ ചാർജ് വഹിക്കുന്ന അധ്യാപകൻ രാത്രി വൈകിയും വിദ്യാത്ഥിനികളുമായി ലാബിൽ നിൽക്കുന്നതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്.നിരന്തരം പരാതി ഉയർന്നിട്ടും ഈ സംഘത്തെ സഹായിക്കുന്ന നിലപാടാണ് കോളേജ് ബർസാർ ഫാദർ. വര്ഗീസ് കൊള്ളാമാവുടി സ്വീകരിച്ചത്.ഈ ഗുഢ സംഘത്തിന്റെ പ്രവർത്തനമാണ് കഴിഞ്ഞ വർഷം കെ എസ് യൂ വിദ്യാർത്ഥികളുടെ പത്രിക തള്ളി കളയുന്നതിനു കാരണമായത്‌.ഈ സംഘത്തിന്റെ രാത്രി പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നവരെ ഭിഷണി പെടുത്തിയും അപമാനിച്ചു വാ അടപ്പിക്കാനാണ് ഈ സംഘം ശ്രമിക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുന്ന അധ്യാപകരെയും അനധ്യാപകരെയും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന നയമാണ് ഈ സംഘം സ്വികരിച്ചിരിക്കുന്നത്.തങ്ങളുടെ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഈ സംഘം ഭിഷണിപ്പെടുത്തുന്നു ഈ അധ്യാപരക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു, കെ എസ് യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായി പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. ക്യാമ്പസ്സിലെ അക്കാദമിക അന്തരിക്ഷം തകർക്കുന്ന ഈ സംഘത്തിനെതിരെ ജില്ലയിലെ വിദ്യാർത്ഥികളെ അണി നിരത്തി കോളേജ് മാർച്ച്‌ സംഘടിപ്പിക്കുമെന്ന് കെ എസ് യൂ ജില്ലാ കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *