വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 2006 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത പബ്ലിക് അഡ്രസ് സിസ്റ്റം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. .ഒരു ലക്ഷം രൂപ ചെലവിൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഐടി, സയൻസ് ലാബുകളിലും ഓഡിറ്റോറിയത്തിലും ശബ്ദ വിന്യാസം സാധ്യമാകുന്ന കേന്ദ്രീകൃത പബ്ലിക് അഡ്രസ് സിസ്റ്റമാണ് വിദ്യാർഥികൾ സ്കൂളിനായി നിർമ്മിച്ചു നൽകിയത്. പ്രിൻസിപ്പാൾ ഡോ. ശേഖർ എസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല എം മമ്മു,മനോജ് മാത്യുറാഷിദ്, സഹീർ, പ്രസാദ് വി കെ, ഷീജ നാപ്പള്ളി, ആലീസ് ഐ പിഅബ്ദുൾസലാം തുടങ്ങിയവർ സംസാരിച്ചു.
