കല്പറ്റ : കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥലയം കുടുംബ സംഗമം സംഘടിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ പി. ചാത്തുക്കുട്ടി ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രകാശൻ, എസ്.സി. ജോൺ എന്നിവർ സംസാരിച്ചു. ഇ. ശേഖരൻ, ടി.പി. രമണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വൈവിധ്യമാർന്ന മത്സരങ്ങളും ഉണ്ടായി. പദ്മപ്രഭ പാട്ടരുവിയുടെ ഗാനമേളയിൽ കെ. പ്രേംജിത്ത്, ജീജസിജു, രാജേന്ദ്രൻ വിനായക, അഖിൽരാജ്, എൻ.കെ.ഹരീഷ്കുമാർ എന്നിവർ പാട്ടുകൾ അവതരിപ്പിച്ചു. ലുക്കാ ഫ്രാൻസിസ്, എ. സുധറാണി, പി.വി. വിജയൻ, പി.സി. സോമൻ, സി. അബ്ദുൽസലാം എന്നിവർ നേതൃത്വം നൽകി.
