പടിഞ്ഞാറത്തറ : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെ കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിലേക്ക് ധർണ്ണ നടത്തി .മണ്ഡലം പ്രസിഡൻ്റ് പി.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു.പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണെന്നും, പല പേരുകളിൽ സാധാരണക്കാരുടെ നടുവെടിക്കുന്ന നികുതി കൊള്ളയാണ് എവിടെയും നടക്കുന്നത്,കെട്ടിട നികുതി 50 ഒറ്റയടിക്ക് ഉയർത്തിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് ഇത് താങ്ങുന്നതിൽ അധികമാണ്. ജനദ്രാഹകരമായ ഈ പകൽ കൊള്ള അവസാനിപ്പിച്ചില്ലെങ്കിൽ സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടാകുമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പി.കെ. അബ്ദുറഹിമാൻ പ്രഖ്യാപിച്ചു. ബ്ലോക്ക് ഭാരവാഹികളായ എം.വി. ജോൺ, ജോണി നന്നാട്ട്, മാതൃൂവട്ടുകുളം, പി.നാസർ, കെ.ടി. ശ്രീധരൻ മാസ്റ്റർ, പി.എ ജോസ്, എം.കെ. ബാലകൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ കെ.വി. ഇബ്രാഹീം,ഇ.കെ. പ്രഭാകരൻ, പി.ടി. ബാലകൃഷ്ണൻ,അനീഷ് കെ.കെ. ബിനു തോമസ്, കെ.എസ് തങ്കച്ചൻ , പത്മനാഭൻ,പത്മിനി സുരേഷ്, ജോസഫ് പുല്ലുമാരിയിൽ,ചെറിയാൻ മാസ്റ്റർ, ബെന്നി വട്ടകുന്നേൽ, എ. സദാനന്ദൻ, ദിവാകരൻ, ബിനു ബാബു, രഘുനാഥൻ, ബാവറാഷീ ബാബു മാസ്റ്റർ, വിനിഷ് , ജോൺ ബേബി, ബെന്നി, ബേബി തലപ്പിള്ളി, ഗിരിജ കൃഷ്ണ, പുഷ്പ വിജയൻ, ജെസ്വിൻ പി.ജെ. സി.എൻ സുകുമാരൻ ,റാഷിദ് താനിക്കാട് ,സൽമകാളേരി ,ബിന്ദു ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
