പടിഞ്ഞാറത്തറ : ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും പി.എം.എസ്.തങ്ങൾ തൃശൂർ നിർവ്വഹിച്ചു.
മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു ചടങ്ങ് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.അബ്ദുൽ ഖാദർ തങ്ങൾ മലപ്പുറം, ഇബ്രാഹിം ഫൈസി പന്തിപ്പൊയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.അക്കാദമി സെക്രട്ടറി മജീദ് സഖാഫി സ്വാഗതവും മജീദ് തൃശൂർ നന്ദിയും പറഞ്ഞു.അജ്മീർ നേർച്ചയോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനാ മജ്‌ലിസുകളും അന്നദാനവും നടന്നു.
