മാനന്തവാടി : നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ വൻ ധൻ വികാസ് കേന്ദ്രയുടെ തിരുനെല്ലി,മാനിവയൽ സെൽഫ് ഹെല്പ് ഗ്രൂപ്പിലെ പ്രാക്തന ഗോത്ര വിഭാഗക്കാർക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.മാനന്തവാടി ഗിബ്സ് ഹാളിൽ നടന്ന ചടങ്ങിൽ നോർത്ത് വയനാട് ഡി എഫ് ഓ കെ. ജെ. മാർട്ടിൻ ലോവെൽ ഐ എഫ് എസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ചടങ്ങ് ഉദ്ഘാടനവും വാദ്യോപകരണങ്ങളുടെ വിതരണവും നടത്തി.ബെഗുർ റേഞ്ച് ഓഫീസർ കെ. രാകേഷ് സ്വാഗതം പറഞ്ഞു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പ്രഭാകരൻ ആശസകൾ നേരുകയും,വിഡിവികെ കോർഡിനേറ്റർ വി. ജെ. ശരണ്യ ആമുഖ പ്രസംഗം നടത്തി. തുടർന്ന് വാദ്യോപകരണങ്ങൾ ഏറ്റുവാങ്ങിയ കലാകാരന്മാർ ശിങ്കാരി മേളം അവതരിപ്പിച്ചു.