നെല്ലിമുണ്ടയിലെ  വന്യ  മൃഗങ്ങളുടെ വിളയാട്ടം വനം വകുപ്പും ജനപ്രതിനിധികളും  നിസംഗത വെടിയണം :ജാഫർ.എം

നെല്ലിമുണ്ടയിലെ വന്യ മൃഗങ്ങളുടെ വിളയാട്ടം വനം വകുപ്പും ജനപ്രതിനിധികളും നിസംഗത വെടിയണം :ജാഫർ.എം

മേപ്പാടി : നെല്ലുമുണ്ടയിലും പരിസരങ്ങളിലും കാട്ടാനയുടെ ആക്രമണങ്ങളും പുലി കരടി എന്നിവയുടെ സാന്നിധ്യവും കൂടി വരുന്ന സാഹചര്യത്തിൽ വനം വകുപ്പും ജനപ്രതിനിധികളും തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും,നാട്ടിലിറങ്ങി നടക്കുന്ന വന്യമൃഗങ്ങളെ പിടികൂടി മനുഷ്യ ജീവനും നാൽക്കാലികൾക്കും കൃഷിക്കും സ്വത്തിനും
സംരക്ഷണം നൽകണമെന്നും എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം സെക്രട്ടറി ജാഫർ.എം പാർട്ടി നെല്ലിമുണ്ട ബ്രാഞ്ച് യോഗം ഉദ് ഘാടനം ചെയ്തുആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടാഴ്ചകളായി കാട്ടാനകളുടെയും കരടി പുലി എന്നിവയുടെ സാന്നിധ്യം കാരണം പട്ടാപ്പകൽ പോലും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ് പ്രദേശത്തുള്ളത്, അതിരാവിലെ ജോലിക്ക് പോകുന്നവർ ഭയപ്പാടോടുകൂടിയാണ് ജോലിക്ക് പോകുന്നത് കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് പ്രദേശത്തെ പലരും രക്ഷപ്പെടുന്നത് നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്നിലവിലുള്ളത്.

അത് കൊണ്ട് തന്നെ അധികൃതർ വന്യമൃഗങ്ങളെ പിടികൂടി പ്രദേശത്തെ ജനങ്ങളുടേയും മറ്റും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അല്ലാത്തപക്ഷം
പ്രദേശവാസികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾക്ക്‌ എസ്ഡിപിഐ നേതൃത്വം നൽകുമെന്നും യോഗം മുന്നറിപ്പ് നൽകി.യോഗത്തിൽ നെല്ലിമുണ്ട ബ്രാഞ്ച് പ്രസിഡണ്ട് ഫാസിൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി ഫസൽ സ്വാഗതവും സക്കരിയ എ.നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *