നീറ്റ് പീജി പരീക്ഷ : ദേശീയതല സീറ്റ് അലോട്ട്മെന്റ് എം സി സി നടത്തും

ഡൽഹി : നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ( എൻ ബി ഇ എം എസ് ) നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജുവേറ്റ് ( നീറ്റ് പി.ജി 2024) അടിസ്ഥാനമാക്കി ദേശീയതലത്തിൽ നികത്തുന്ന സീറ്റുകളിലേക്കുള്ള കൗൺസിലിംഗ് പ്രവേശനം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ( എം.സി.സി) വഴി ആയിരിക്കും. സംസ്ഥാനതല ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ് പ്രവേശനം നടത്തുക സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ആയിരിക്കും. കേരളത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർ ആണ് പിജി മെഡിക്കൽ പ്രവേശനം നടത്തുക സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 ശതമാനം അഖിലേന്ത്യ കോട്ട സീറ്റുകൾ, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്റ്റേറ്റ് കേന്ദ്രഭരണ പ്രദേശങ്ങൾ കോട്ടാ സീറ്റുകൾ ,സ്വകാര്യ മെഡിക്കൽ കോളേജുകൾ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, കൽപിത സർവ്വകലാശാലകൾ, ആംഡ് ഫോഴ്സ് സ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങൾ എന്നിവയിലെ മെഡിക്കൽ പിജി സീറ്റുകൾ പോസ്റ്റ് എം.ബി.ബി.എസ് ഡി.എൻ.എ ബി പോസ്റ്റ് എം.ബി.ബി.എസ് എൻ ബി ഇ എം എസ് ഡിപ്ലോമ കോഴ്സുകൾ ഡയറക്റ്റ് ആറു വർഷ ഡോക്ടറേറ്റ് ഓഫ് നാഷണൽ ബോർഡ് കോഴ്സ് എന്നിവ ആണ് നീറ്റ് പിജി റാങ്ക് പരിഗണിക്കുന്ന മെഡിക്കൽ പിജി പ്രവേശനങ്ങൾ കേരളത്തിന് പുറത്തുള്ള സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മെഡിക്കൽ പിജി പ്രവേശന നടപടികൾക്ക് അത് സംസ്ഥാനത്തെ പ്രവേശന ഏജൻസികളുടെ വെബ്സൈറ്റ് പരിശോധിക്കണം. വ്യവസ്ഥകൾ അതതു സംസ്ഥാനങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയിരിക്കും നിശ്ചയിക്കുക. മുൻ വർഷങ്ങളിൽ തമിഴ്നാട്ടിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റ് സെലക്ഷൻ കമ്മിറ്റി ,കർണാടകയിൽ കർണാടക എക്സാമിനേഷൻസ് അതോറിറ്റി, ആന്ധ്രപ്രദേശിൽ എൻ ടി ആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സെൻസസ്, തെലങ്കാനയിൽ കാലോജി നാരായണ റാവു യൂണിവേഴ്സിറ്റി ഓഫ് വെൽത്ത് സെൻസസ്, പുതുച്ചേരിയിൽ സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റി തുടങ്ങിയവയാണ് സംസ്ഥാനതല അലോട്ട്മെൻറ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *