പനമരം : ലിറ്റിൽ കൈറ്റ്സ് ക്ലബും അടൽ ടിങ്കറിംഗ് ലാബും സംയുക്തമായി പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റ് “Robonaut 2K25” കുട്ടികൾക്ക് വിസ്മയ വിരുന്നൊരുക്കി.ചടങ്ങ് സീനിയർ അധ്യാപിക ബിയാട്രിസ് പോൾ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ്റെ പ്രകാശനം കൈറ്റ് മാസ്റ്റർ ട്രെയിനി പ്രിയ ഇ.വി നിർവ്വഹിച്ചു. ചടങ്ങിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
