നാലു വയസുകാരൻ്റെ വയറ്റിൽ ചികിത്സ ഉപകരണം ,ഡോക്ടർക്കെതിരെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി

മുണ്ടക്കുറ്റി : തിരുവങ്ങാടൻ വീട്ടിൽ അബാസ് ഷഹാന ദമ്പതികളുടെ മകൻ മുഹമ്മദ് അയാൻ്റ് വയറ്റിലാണ് ചികിത്സ ഉപകരണമുള്ളത്,മകൻറ് ദന്ത ചികിത്സക്കായാണ് ഇവർ പടിഞ്ഞാറത്തറയിലെ ഡെൻ്റൽ ക്ളിനിക്കിൽ എത്തിയത്, ചികിത്സക്കിടെ ഉപകരണം പൊട്ടുകയും, ഒരു ഭാഗം വായിലൂടെ കുട്ടിയുടെ ശരീരത്തിൻ്റെ ഉള്ളിലേക്ക് പോവുകയുമായിരുന്നു, ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെടുകയാണ് ഉണ്ടായത്. കുട്ടി അവശനിലയിൽ ആയ തൊടെ ആശുപത്രിയിൽ കൊണ്ട് പോകണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഡോക്ടർ എക്സ് റേ എടുക്കാൻ എഴുതി നൽകുകയും, ഇത് പ്രകാരം പടിഞ്ഞാറത്തറയിലുള്ള.സ്വകാര്യ ആശുപത്രയിൽ എത്തി എക്സ്സ്റേ എടുത്തപ്പോൾ കുട്ടിയുടെ വയറ്റിൽ സിറിഞ്ചി നോട് ഉപകരണം കണ്ടെത്തുകയും, ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. ഈ വിവരങ്ങൾ ധരിപ്പിക്കാനായി ദന്തൽ ക്ളിനിക്കിലെത്തിയപ്പോൾ ഡോക്ടർ ദേഷ്യപ്പെടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി അയാൻ്റ് പിതാവ് അബ്ബാസ് പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകി. അതെ സമയം ചികിത്സക്കിടെ ബർ എന്ന ഉപകരണം കുട്ടിയുടെ വായിലേക്ക് വീണത് ശ്രദ്ധയിൽ പ്പെട്ട ഉടനെ പുറത്തെക്കെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മാതാവ് കുട്ടി ശക്തിയായി കുലുക്കിയ തൊടെയാണ് ഉപകരണം ശരീരത്തിൻ്റെ ഉള്ളിലേക്ക് പോയതെന്നും തുടർ ചികിത്സക്കുള്ള സൗകര്യം ഒരുക്കിയിരുന്നതായും, ക്ളിനിക്ക് ഉടമ ഡോ: ഹാഷിം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *