ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി.ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു
തുടർന്ന് പട്ടിക ജാതീ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൺസ്ട്രക്ഷൻ മേഖലയിൽ വയനാടിനു വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും,ഹൈറിസ്ക്ക് ബിൽഡിങ്ങിന് പ്രാധാന്യം കൊടുക്കണമെന്നും പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നീ തരം തിരിച്ചുള്ള കെട്ടിട നിർമ്മാണത്തിലെ ഉയരത്തിലുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും ജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് സി.എസ് വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സലീൻ കുമാർ,എ.സി.മധുസുധനൻ,സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ കെ.സുരേന്ദ്രൻ,ഇ.പി. ഉണ്ണികൃഷ്ണൻ,സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലർ മംഗലശ്ശേരി നൗഷാദ്,ജില്ലാ സ്റ്റാറ്റ്യൂട്ടറി അംഗം ബെഞ്ചമിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജില്ലാ ട്രഷറർ ടി.രാമകൃഷ്ണൻ സമ്മേളനത്തിന് നന്ദിയർപ്പിച്ചു.
