നവംബർ ഒന്നിന് റേഷൻ വാങ്ങാൻ ചെന്നാൽ ഉപഭോക്താക്കൾക്ക് മറ്റൊരു സമ്മാനവും കിട്ടും

നവംബർ ഒന്നിന് റേഷൻ വാങ്ങാൻ ചെന്നാൽ ഉപഭോക്താക്കൾക്ക് മറ്റൊരു സമ്മാനവും കിട്ടും

തി​രു​വ​ന​ന്ത​പു​രം​ :​ ​കേ​ര​ള​പ്പി​റ​വി​ദി​ന​മാ​യ​ ​ന​വം​ബ​ർ​ ഒ​ന്നി​ന് ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ ​അ​തി​ദാ​രി​ദ്ര്യ​മു​ക്ത​ ​സം​സ്ഥാ​ന​മാ​യി​ ​കേ​ര​ളം​ ​മാ​റി​യ​തി​ന്റെ​ ​പ്ര​ഖ്യാ​പ​നം നടത്തുകയാണ്.ഇതിനോട് അനുബന്ധിച്ച് റേഷൻ വ്യാപാരികൾ ഗുണഭോക്താക്കൾക്ക് മധുരപലഹാരം വിതരണം ചെയ്യും.റേ​ഷ​ൻ​ക​ട​ക​ൾ​ക്ക് ​അന്ന് പ്ര​വൃ​ത്തി​ദി​വ​സ​മായിരിക്കും.​റേ​ഷ​ൻ​ക​ട​ക​ളു​ടെ​ ​ന​വം​ബ​റി​ലെ​ ​മാ​സാ​ദ്യ​ ​അ​വ​ധി​ ​മൂ​ന്നി​ലേ​ക്കു​ ​മാ​റ്റി.​ ഒ​ക്ടോ​ബ​റി​ലെ​ ​റേ​ഷ​ൻ​ ​ന​വം​ബ​ർ​ ​ഒ​ന്നു​വ​രെ കാർഡുടമകൾക്ക് ​ ​വാ​ങ്ങാം.

ഭ​ക്ഷ്യ​ഭ​ദ്ര​ത​യി​ലൂ​ടെ​ ​അ​തി​ദാ​രി​ദ്ര്യ​മു​ക്തി​യി​ലെ​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇന്ന് ​രാ​വി​ലെ​ 11​ ​ന് ​തിരുവനന്തപുരം സ​ത്യ​ൻ​ ​സ്മാ​ര​ക ഹാളിൽ ​പൊ​തു​വി​ത​ര​ണ​ ​ഉ​പ​ഭോ​ക്തൃ​കാ​ര്യ​ ​വ​കു​പ്പി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വി​പു​ല​മാ​യ​ ​യോ​ഗം​ ​ചേ​രും.​​ഭ​ക്ഷ്യ​ഭ​ദ്ര​ത​യി​ലൂ​ടെ​ ​കേ​ര​ള​ത്തെ​ ​അ​തി​ദാ​രി​ദ്ര്യ​ ​മു​ക്തി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​ൻ​ ​വ്യ​ത്യ​സ്ത​ ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വഹി​ച്ച​ ​ജീ​വ​ന​ക്കാ​ർ,​ റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ,​ഗ​താ​ഗ​ത​ ​ക​രാ​റു​കാ​ർ,​ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​ല്ലാം​ ​ന​ന്ദി​ ​അ​റി​യി​ച്ച് ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.

Leave a Reply

Your email address will not be published. Required fields are marked *