മീനങ്ങാടി : കൊളഗപ്പാറ ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. വയനാടിയ റിസോര്‍ട്ട് ഹോട്ടലിന്റെ ഷെഡിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി 20.05.2025 തീയതി വൈകീട്ടോടെ
കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സഫ് സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ചെടിക്ക് 85 സെന്റിമീറ്റര്‍ നീളമുണ്ട്. എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്ത് പോലീസ് തുടരന്വേഷണം നടത്തിവരുകയാണ്. എസ്.ഐ പി.സി. റോയി, സി.പി.ഒമാരായ ഷഹ്ഷാദ്, അല്‍ത്താഫ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
