ദുരന്ത നിവാരണ തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രിയങ്ക ഗാന്ധി എം.പി.വയനാട്, മലപ്പുറം, കോഴിക്കോട് കളക്ടർമാരോട് സംസാരിച്ചു

കല്പറ്റ : മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് കളക്ടർമാരോട് ദുരന്ത നിവാരണ തയ്യാറെടുപ്പുകളെ സംബന്ധിച്ച് ഫോണിൽ ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എം. പി. മഴ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ജില്ലയിൽ നടത്തുന്ന തയ്യാറെടുപ്പുകളെ പറ്റി അറിയുന്നതിന് ആയിരുന്നു മൂന്ന് ജില്ലാ കലക്ടറെയും ഫോണിൽ ബന്ധപ്പെട്ടത്. ഉരുൾപൊട്ടലുകൾക്കും വെള്ളക്കെട്ടുകൾക്കും സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതായി കളക്ടർമാർ അറിയിച്ചു. മഴക്കെടുതി മൂലം മാറ്റി പാർപ്പിക്കേണ്ട കുടുംബങ്ങളെ നിശ്ചയിക്കുന്നതും അവർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച വിവരങ്ങളും പ്രിയങ്ക ഗാന്ധി എം.പി. കളക്ടർമാരോട് ചോദിച്ചറിഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങളെ സംബന്ധിച്ചും അവർ വിലയിരുത്തി. ഏത് സന്നദ്ധപ്രവർത്തനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകരുടെയും തന്റെയും സേവനം ഉറപ്പു നൽകുന്നതായും പ്രിയങ്ക ഗാന്ധി എം.പി. കളക്ടർമാരെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *