ദുരന്തബാധിര്‍ക്ക് ലെന്‍സ്‌ഫെഡ് 3 വീട് നിര്‍മിച്ച് നല്‍കും

കല്‍പ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) വീട് വച്ച് നല്‍കും. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മൂന്നു കുടംബത്തിനാണ് ലെന്‍സ്‌ഫെഡ് വീട് നിര്‍മിച്ചു നല്‍കുക. ഇതിനായി 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും.ഇന്ന് (വ്യാഴം) വൈകിട്ട് 3ന് മുട്ടില്‍ കോപ്പര്‍ കിച്ചണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണോദ്‌ഘോടനം ടി സിദ്ധിഖ് എംഎല്‍എ നിര്‍വഹിക്കും. ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, പി ആര്‍ ഒ എം മനോജ്, ലെന്‍സ്‌ഫെഡ് ഹയര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ പിഎം സനില്‍കുമാര്‍, സ്റ്റേറ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ കെ സുരേന്ദ്രന്‍, സലില്‍ കുമാര്‍ പി സി, ജില്ലാ പ്രസിഡന്റ് ഹാരിസ് അറക്കല്‍, ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ എം , ജില്ലാ ട്രഷറര്‍ ടി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *