കൽപ്പറ്റ : വൈത്തിരി,പൊഴുതന,തരിയോട്, പടിഞ്ഞാറത്തറ,കോട്ടത്തറ പഞ്ചായത്തുകളിൽ ആയിരുന്നു സ്ഥാനാർത്ഥിയുടെ ഇന്നത്തെ പര്യടനം. തോട്ടം മേഖലയിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.തോട്ടം മേഖലയിൽ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ തങ്ങൾക്ക് ഏറെ ഗുണകരമായെന്ന് തൊഴിലാളികൾ പങ്കുവെച്ചു. പെരുംകോട,പാറക്കുന്ന്,കുറിച്യർമല,അച്ചൂർ ഭാഗങ്ങളിലും വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.തരിയോട് പഞ്ചായത്തിലായിരുന്നു ഉച്ചകഴിഞ്ഞുള്ള പര്യടനം.കോട്ടക്കുന്ന് തലച്ചിൽ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന അന്നദാനത്തിൽ സ്ഥാനാർഥി പങ്കെടുത്തു.വിശ്വാസികളോട് വോട്ട് തേടി.മഞ്ഞൂറയിലും ചീങ്ങണ്ണൂരിലും തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ പദ്ധതിയെ അട്ടിമറിക്കുന്നതാണെന്ന് സ്ഥാനാർഥി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിലപാടിൽ തൊഴിലാളികളും ആശങ്ക പങ്കുവെച്ചു.മുതിർന്ന തൊഴിലാളികൾ ഹാരാർപ്പണം നടത്തിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.കർളാട് തടാകത്തിലെ ജീവനക്കാരെയും,വിനോദസഞ്ചാരികളെയും സ്ഥാനാർത്ഥി കണ്ടു.പടിഞ്ഞാറത്തറ ടൗണിൽ വോട്ട് തേടിയെത്തിയ സ്ഥാനാർത്ഥിക്ക് വ്യാപാരികളും നാട്ടുകാരും ഊഷ്മള സ്വീകരണം നൽകി.മത്സ്യം മാംസ മാർക്കറ്റിലും,ഓട്ടോ തൊഴിലാളികൾക്കിടയിലും,വസ്ത്ര വ്യാപാരസ്ഥാപനങ്ങളിലും,സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ചെത്തി.യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ഓഫീസിലും വോട്ട് അഭ്യർത്ഥിച്ചെത്താൻ സ്ഥാനാർത്ഥി മറന്നില്ല. കോട്ടത്തറയിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച ശേഷമാണ് പര്യടനം അവസാനിച്ചത്.നാളെ മേപ്പാടി, മുട്ടിൽ,കണിയാമ്പറ്റ പഞ്ചായത്തുകളിലാണ് പര്യടനം.
