കൽപ്പറ്റ : നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്, ഹോർട്ടി കോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഒരു ഔട്ട് ലെറ്റ് കൽപ്പറ്റ സിവിൽ സ്റ്റേഷന് എതിർ വശത്ത് പ്രവർത്തനമാരംഭിച്ചു. ജില്ലാ ആത്മ പ്രോജക്ട് ഓഫീസർ ജ്യോതി പി ബിന്ദു ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. എസ് എച്ച് എം ഡി.ഡി സതീശൻ കെ കെ, ഹോർട്ടി കോർപ്പ് ജില്ലാ മാനേജർ ഈശ്വരപ്രസാദ് സി.എം, എൻ ഡി ഡി ബി ഡെപ്യൂട്ടി മാനേജർ മാലതി എൻ, ഇന്ദു എസ്, ഹോർട്ടി കോർപ്പ് റീജണൽ മാനേജർ ബി. സുനിൽ, കമ്പനി ചെയർമാൻ കെ ജയശ്രി, സി ഇ ഒ വൈഷ്ണു പി.എൻ എന്നിവർ സംസാരിച്ചു . കമ്പനി ഡയറക്ടർമാർ ഓഹരി ഉടമകൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തേൻ, മെഴുക് ഉൽപ്പന്നങ്ങൾ, വയനാടൻ കാർഷിക ഉൽപ്പന്നങ്ങൾ, ചെറുധാന്യങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഗ്രാമ വിള എന്ന ബ്രാന്റിൽ വിൽപ്പന ആരംഭിച്ചു.