തിരുവല്ല സ്പാ ബലാത്സംഗം:ഒരു പ്രതി കൂടി അറസ്റ്റില്‍;കസ്റ്റഡിയിലായത് ട്രെയിന്‍ മാര്‍ഗം നാടുവിടാനുള്ള നീക്കത്തിനിടെ

തിരുവല്ല സ്പാ ബലാത്സംഗം:ഒരു പ്രതി കൂടി അറസ്റ്റില്‍;കസ്റ്റഡിയിലായത് ട്രെയിന്‍ മാര്‍ഗം നാടുവിടാനുള്ള നീക്കത്തിനിടെ

പത്തനംതിട്ട : തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.ഏഴാം പ്രതി മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയാണ് പിടിയിലായത്. ചങ്ങനാശ്ശേരിയില്‍ നിന്നാണ് ഷിന്റോയെ പിടികൂടിയത്.ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
ഒന്നാം പ്രതിയുടെ മൊഴിയിലാണ് കേസില്‍ ഏഴാമതൊരു പ്രതി കൂടിയുണ്ടെന്ന് മനസ്സിലാക്കിയത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിന്റോയെ കണ്ടെത്തുന്നത്.

തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.ട്രെയിന്‍ മാര്‍ഗം കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളെന്ന് പൊലീസ് സൂചിപ്പിച്ചു.നേരത്തെ സ്പാ കൂട്ടബലാത്സംഗത്തില്‍ ആറു പ്രതികളുണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.എന്നാല്‍ ഒന്നാം പ്രതി മരണ സുബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഏഴുപേരുണ്ടെന്ന് മനസ്സിലാകുന്നത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൃത്യത്തില്‍ ഷിന്റോയും ഉണ്ടെന്ന് പൊലീസ് ഉറപ്പാക്കി.ഗുണ്ടാപ്പിരിവ് നല്‍കാത്തതിലെ വിരോധമാണ് അതിക്രമത്തിനു കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *