താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല,കുറ്റ്യാടി ചുരത്തില്‍ കനത്ത  ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്

കൽപ്പറ്റ : ഇന്നലെ വെെകിട്ടോടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനായില്ല.ഉച്ചയോട് കൂടി മാത്രമെ റോഡിലെ പാറകളും,മരങ്ങളും മാറ്റി ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുകയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.ദേശീയ പാതയിലൂടെ കടന്നു പോകേണ്ട ചരക്ക് വാഹനങ്ങളും,ദീര്‍ഘദൂര യാത്രാ വാഹനങ്ങളും കുറ്റ്യാടി ചുരത്തിലൂടെ തിരിച്ചു വിടുന്നതിനാല്‍ കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

അതിനിടെ ചുരത്തില്‍ സ്റ്റെബിലിറ്റിടെസ്റ്റ് നടത്തേണ്ടി വരുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.ഡ്രോണ്‍ നിരീക്ഷണത്തില്‍ ഇനിയും ഇടിയാനുള്ള സാധതയയുള്ളതായി അവര്‍ പറഞ്ഞു.താമരശ്ശേരി ചുരത്തില്‍ ആദ്യമായാണ് ഇത്ര ഭീകരമായ രീതിയില്‍ മണ്ണിടിയുന്നതെന്ന് അവര്‍ പറഞ്ഞു.ശക്തമായ മഴയുള്ള സമയങ്ങളില്‍ ചെറിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടാവാറുണ്ടെങ്കിലും ശക്തമായ മഴയില്ലാത്ത സമയത്തുണ്ടായ വലിയ മണ്ണിടിച്ചില്‍ ആശങ്കയുണ്ടാക്കിയതായി ചുരം ബ്രിഗേഡ് പ്രവര്‍ത്തകര്‍ പറഞ്ഞു.വയനാട് യാത്ര ഉദ്ധേശിക്കുന്നവരും ചുരം ഇറങ്ങേണ്ടവരും യാത്ര ഇതര ചുരങ്ങള്‍ വഴീ യാത്ര ക്രമീകരിക്കണമെന്നും കലക്ടര്‍ നിര്‍ദ്ധേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *