മാനന്തവാടി : നഗരസഭ കുടുംബശ്രീ സി.ഡി.എസ്സ് രണ്ടിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് തുണയാകാൻ യുവതലമുറ എന്ന ശീർഷകത്തിൽ പഴമയും പുതുമയും തലമുറ സംഗമം നടത്തി. മാനന്തവാടി നഗരസഭ വൈസ്ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ ഡോളി രജ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാരായ ലേഖരാജിവൻ, സിനി ബാബു, തങ്കമണി സി.ഡി.എസ്സ് വൈസ് ചെയർപേഴ്സൺ ഗീതശശി,റിസോഴ്സ് പേഴ്സൺമാരായ സിസിലി ടീച്ചർ, സഫിയ മൊയ്തീൻ, സഫ്വാനശുഹാദ്, അക്കൗണ്ടൻ്റ് സുനീറ, ജമാൽ, ജിഷ എന്നിവർ സംസാരിച്ചു.
