തലപ്പുഴ : വർഷങ്ങളായി തലപ്പുഴയിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് കെട്ടിട ഉടമ കടക്കുമീതെ ഷീറ്റ് ഇട്ടതിന്റെ പേരിൽ ലൈസൻസ് പുതുക്കി നൽകാത്ത തവിഞ്ഞാൽ പഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് എസ്‌ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി.കെട്ടിടത്തിന്റെ സുരക്ഷ മുൻനിർത്തിയോ ചോർച്ച തടയാൻ വേണ്ടിയോ കെട്ടിട ഉടമകൾ മറയോ ഷീറ്റോ ഇടുന്നത് സ്വാഭാവികമാണ്.അതിന് അവരിൽ നിന്ന് നികുതി ഈടാക്കുന്നതിന് പകരം അവരുടെ കെട്ടിടത്തിൽ വാടകക്ക് കച്ചവടം നടത്തുന്ന വ്യാപാരികളുടെ ലൈസൻസ് പുതുക്കി നൽകില്ല എന്ന നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്.ഈ അന്യായത്തിനെതിരെ സമരം നടത്തുന്ന വ്യാപാരികളോട് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം പഞ്ചായത്ത് ഈ നിലപാടിൽ നിന്ന് പിന്മാറണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ ടി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി, സെക്രട്ടറി ഷൗക്കത്തലി കെ, ജോയിന്റ് സെക്രട്ടറി കെ സി മോയി, ട്രഷറർ മുജീബ്, കമ്മിറ്റിയംഗങ്ങളായ വി കെ മുഹമ്മദലി, റഫീഖ് പി കെ തുടങ്ങിയവർ പങ്കെടുത്തു.
