തരിയോട് : തരിയോട് ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിന് തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സി.പി.എം പത്താം മൈൽ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ നോയൽ റോജർ ജോസ്,സിങ്കോണ ബ്രാഞ്ച് സെക്രട്ടറി അഗസ്റ്റിൻ തെക്കിലക്കാട്ട്,എ.ഐ.വൈ.എഫ് അംഗം എം.ആർ.വൈശാഖ് എന്നിവരാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളും അഭിപ്രായ ഭിന്നതകളുമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഇവർ പറഞ്ഞു.കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ.ഐസക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ ഇവരെ സ്വീകരിച്ചു. അതേസമയം,പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ തന്നെ പുറത്താക്കപ്പെട്ടവരാണ് കോൺഗ്രസിൽ ചേർന്നതെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം.
