കാവുംമന്ദം : കായിക മേഖലയിൽ മികവ് തെളിയിച്ച താരങ്ങളെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.ബ്ലോക്ക് തല കേരളോത്സവം ഫുട്ബോൾ ജേതാക്കളായ സ്റ്റാർ എഫ് സി തരിയോട്, ക്രിക്കറ്റ് റണ്ണറപ്പായ ഫാൽക്കൻസ് കാവുമന്ദം,സംസ്ഥാന ഹാൻഡ് ബോൾ ടീമിൽ ഇടം ലഭിച്ച മുഹമ്മദ് ഡാനിഷ്,അജിൻ ജിബോയ്, സംസ്ഥാന സബ്ജൂനിയർ ഹോക്കി ടീമിൽ ഇടം ലഭിച്ച വിജിത്ത് ചന്ദ്രൻ,സംസ്ഥാന ജൂനിയർ വോളിബോൾ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം അംഗമായ ആൻലിയ മാത്യു,നാഷണൽ ഇൻറർ യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സജിത്ത് ബാബു തുടങ്ങിയ പ്രതിഭകളെയാണ് ഗ്രാമപഞ്ചായത്ത് ആദരിച്ചത്.മടത്തുവയൽ തറവാട്ടിൽ വച്ച് നടന്ന അനുമോദന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻ വി ജി ഷിബു അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ,എം കെ രാമൻ,ചന്തു മടത്തുവയൽ,എം എ രാമൻ,എം കെ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രൻ മടത്തുവയൽ സ്വാഗതവും പ്രമോട്ടർ വിശ്വന്ത് നന്ദിയും പറഞ്ഞു.
