മീനങ്ങാടി : ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ് മാസ്റ്റര്‍ എ.ആര്‍ വസന്തയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.തുടര്‍ന്നുചേര്‍ന്ന യോഗത്തില്‍ പി ടി എ പ്രസിഡന്റ് എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു.സീനിയര്‍ അധ്യാപകന്‍ കെ.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരന്‍ ഡോ.ബാവ കെ.പാലുകുന്ന്,കവിയും പോലീസ് ഉദ്യോഗസ്ഥനുമായ സിജു സി. മീന, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ റജീന ബക്കര്‍,പി.പി.അലി അക്ബര്‍,തപാല്‍ ജീവനക്കാരായ വി.പി.പ്രജിത,ലിന്റ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.തപാല്‍ ദിനാശംസ നേര്‍ന്ന് കുട്ടികള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും കാര്‍ഡുകള്‍ അയച്ചു.
