ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

മേപ്പാടി : സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു.’ഡി.എം. ആശ്വാസ്’ പദ്ധതിയിലൂടെ 2026 ഫെബ്രുവരി 10 മുതൽ 28 വരെയാണ് സൗജന്യ ചികിത്സ ലഭ്യമാകുക.ഹെർണിയ,അപ്പൻഡിസൈറ്റിസ്,വെരിക്കോസ്വെയിൻ,തൈറോയ്ഡ്,പൈൽസ്,ഫിസ്റ്റുല,അർശ്ശസ് എന്നിവയ്ക്കുള്ള സർജറികളും ജനറൽ സർജറി വിഭാഗത്തിലെ മറ്റ് കിടത്തി ചികിത്സകളും പരിപൂർണ്ണമായും ക്യാമ്പിൽ സൗജന്യമായിരിയ്ക്കും.
ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8943899899,8606976222 എന്നീ നമ്പറുകളിൽ ഉടൻ വിളിക്കുക.രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 20.

Leave a Reply

Your email address will not be published. Required fields are marked *