ന്യൂഡൽഹി: ഇൻറർനെറ്റിലെ ഡീപ്പ് ഫെയ്ക്കുകളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഈ വിഷയത്തിൽ വന്ന രണ്ട് ഹരജികൾ പരിഗണിക്കവേ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹനും ജസ്റ്റിസ് തുഷാർ റാവുവുമാണ് അപകടങ്ങളെക്കുറിച്ച് പരാമർശിച്ചത്. ഇന്ന് കാണുന്നതും കേൾക്കുന്നതും ഒന്നും വിശ്വസിക്കാൻ ആവില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ഡീപ്പ് ഫേക്കുകൾ നിർമ്മിക്കുന്ന പ്ലാറ്റ്ഫോമുകളെ ഐ.ടി നിയമത്തിനു കീഴിൽ ഇൻറർ മീഡിയ ഇല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഡീപ് ഫേയ്ക്കുകൾ തലവേദനയാണെന്ന് കേന്ദ്രസർക്കാരും കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നടപ്പാക്കിയിട്ടുള്ള നിയമങ്ങൾ പഠിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഹരജിക്കാരോട് ആവശ്യപ്പെട്ട കോടതി കേസ് ഒക്ടോബറിലേക്ക് മാറ്റിവെച്ചു.