ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയുടെ ദ്വിദിന അവലോകനത്തിന് വേദിയായി ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ്

ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയുടെ ദ്വിദിന അവലോകനത്തിന് വേദിയായി ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയുടെ കീഴിലുള്ള ഡി എസ് റ്റി നാഷണൽ എക്സ്പെർട്ട് അഡ്വൈസറി കമ്മിറ്റിയുടെ (NEAC) രണ്ട് ദിവസത്തെ ശാസ്ത്ര അവലോകനത്തിന് ആതിഥേയത്വം വഹിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഹരിത ഹൈഡ്രജനടക്കമുള്ള ഹരിത ഇന്ധനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെട്ട വിവിധ സർക്കാർ – സർക്കാറേതര സ്ഥാപനങ്ങൾ സമർപ്പിച്ച പ്രൊജക്റ്റ് റിപ്പോർട്ട് വിലയിരുത്തി മേൽ വിഷയത്തിൽ അവരുടെ ഭാവി പ്രവർത്തങ്ങൾകൂടി കണക്കിലെടുത്ത് ഗ്രാൻഡ് അനുവദിക്കുന്നതിനായി നടത്തിയ പ്രൊജക്റ്റ്‌ റിവ്യൂ മീറ്റിംഗ് ആയിരുന്നു മെഡിക്കൽ കോളേജിൽ നടന്നത്. ഇന്ത്യയും ഡെന്മാർക്കും സംയുക്തമായി നടത്തുന്ന ഇൻഡോ ഡാനിഷ് റിസർച്ച് ആന്റ് ഇന്നവേഷൻ കോപറേഷൻ എന്ന പദ്ധതിയിലൂടെയാണ് പ്രസ്തുത ഗ്രാൻഡ് അനുവദിക്കുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, റൂർകീ, ഖരഗ്പുർ , ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ഐഐടി (ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി), ഭെൽ, സിഎസ്ഐആർ, കുസാറ്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ പദ്ധതി അവതരണത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *