ട്രിബ്യൂട്ട് ടു ദി ലെജന്‍ഡ്‌സ്;നേതി ചലച്ചിത്രോത്സവം

ട്രിബ്യൂട്ട് ടു ദി ലെജന്‍ഡ്‌സ്;നേതി ചലച്ചിത്രോത്സവം

കൽപ്പറ്റ : വിടവാങ്ങിയ എം.ടി.വാസുദേവന്‍ നായര്‍, ശ്യാം ബെനഗല്‍, ഉമദാസ് ഗുപ്ത എന്നിവരെ നേതി ഫിലിം സൊസൈറ്റി അനുസ്മരിക്കുന്നു. വ്യഖ്യാത ചലച്ചിത്ര പ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ഇവരുടെ സിനിമകളുടെ പ്രത്യേക പ്രദര്‍ശനം നടക്കും. ജനുവരി 22 ന് കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ അനുസ്മരണ യോഗം ചേരും. തുടര്‍ന്ന് വൈകീട്ട് 6 ന് എം.ടി.വാസുദേവന്‍ നായര്‍ കഥ തിരക്കഥ സംവിധാനം ചെയ്ത നിര്‍മ്മാല്യം സിനിമയുടെ പ്രദര്‍ശനം നടക്കും. രാത്രി 8 ന് ശ്യാം ബെനഗല്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച അങ്കുര്‍ സിനിമയും പ്രദര്‍ശിപ്പിക്കും. 23 ന് വൈകീട്ട് 6 ന് സത്യജിത്ത് റേ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച പഥേര്‍ പാഞ്ചാലി പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. 22 ന് വൈകീട്ട് 4.30 ന് എം.ജി.ടി ഹാളില്‍ നേതി ഫിലിം സൊസൈറ്റി വാര്‍ഷിക ജനറല്‍ ബോഡിയോഗവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *