തരുവണ : വയനാട് ജില്ലാ പഞ്ചായത്തും – കുടുംബശ്രീ മിഷനും നടത്തുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി “രക്ഷിതാക്കൾക്കുള്ള അവബോധ പരിപാടി “തരുവണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് കെ. സി. കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു.