ജെ.എസ്.വി.ബി.എസ് ഉത്തരമേഖലാ അധ്യാപക പരിശീലനക്യാമ്പ് നടത്തി

ചീയമ്പം : യാക്കോബായ സിറിയൻ സണ്ടേസ്കൂൾ അസോസിയേഷൻ്റെ ഉത്തരമേഖലാ ജെ. എസ് വീ ബി എസ് അധ്യാപക പരിശീലന ക്യാമ്പ് നടത്തി. ചീയമ്പം മാർ ബസേലിയോസ് തീർത്ഥാടന കേന്ദ്രത്തിൽ നടന്ന പരിപാടി മലബാർ ഭദ്രാസനാധിപൻഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. ജെയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ട് കുടി പതാക ഉയർത്തി. ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാദർ പീ സി പൗലോസ് ജനറൽ സെക്രട്ടറി പി.വി ഏലിയാസ് , ട്രഷറർ എൽദോ ഐസക്ക് കേന്ദ്ര സെക്രട്ടറിമാരായ ടി വി സജീഷ്, എൻ.എം ജോസ് ,കേന്ദ്ര കമ്മിറ്റിയംഗങ്ങളായ റോയി തോമസ്, ഇ പി ബേബി, ഭദ്രാസന ഡയറക്ടർമാരായ അനിൽ ജേക്കബ്, പി.വി സ്ക്കറിയ, ഭദ്രാസന സെക്രട്ടറിമാരായ ജോൺ ബേബി, കെ.ടി ബെന്നി, ഹെഡ്മാസ്റ്റർ കെ ഒ അബ്രഹാം പള്ളി ട്രസ്റ്റി . ടി.ടി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ഭദ്രാസന കമ്മിറ്റി അംഗങ്ങളായ എൻ.പി തങ്കച്ചൻ ,ഷാജി മാത്യു, എബിൻ പി.ഏലിയാസ് ടീ ജി ഷാജു, കെ.കെ യാക്കോബ് സീ.കെ ജോർജ് , പി.എം രാജു, പി.എഫ് തങ്കച്ചൻ പള്ളി സെക്രട്ടറി പി. വി യാക്കോബ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *