കൽപ്പറ്റ : ജാക്കബൈറ്റ്സ് വെക്കേഷൻ ബൈബിൾ സ്കൂളിൻ്റെ ഉത്തരമേഖല അധ്യാപക പരിശീലന ക്യാമ്പ് വയനാട്ടിൽ നടക്കുമെന്ന് സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. പി സി പൗലോസ് ,ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. മാർച്ച് 16ന് ചീയമ്പം മോർ ബസേലിയോസ് തീർത്ഥാടന കേന്ദ്രത്തിലാണ് പരിശീലനം .200ലധികം അധ്യാപകർ പങ്കെടുക്കും. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട് കുടി പതാക ഉയർത്തും. വൈസ് പ്രസിഡണ്ട് ഫാ. ജെയിംസ് കുര്യൻ അദ്ധ്യക്ഷത വഹിക്കും ജനറൽ സെക്രട്ടറി പി വിഏലിയാസ്, കേന്ദ്ര സെക്രട്ടറി ടി വി സജീഷ്, വി ബി എസ് ഡയറക്ടർ എൻ .എം ജോസ്, ട്രഷറർ എൽദോ ഐസക്, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ബേബി പള്ളി ട്രസ്റ്റി വർഗീസ് ടി.ടി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.