മീനങ്ങാടി : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. മീനങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ഹയർസെക്കന്ററി എക്സാമിനേഷൻ സംസ്ഥാന ജോയിന്റ് ഡയറക്ടർ ഡോ. കെ. മാണിക്യരാജ്ഏറ്റുവാങ്ങി.ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ, പി. സി തോമസ്, അബ്ദുൽ നാസർ തുടങ്ങിയവർ സംബന്ധിച്ചുകൂടാതെ ജില്ലയിലെ അറുപത് ഹയർ സെക്കന്ററി സ്കൂളിലേയും പ്രിൻസിപ്പൽമാരും ചടങ്ങിൽ പങ്കെടുത്തു.