മുട്ടിൽ : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ കൗമാര വിദ്യാർത്ഥികൾക്കായ് സംഘടിപ്പിക്കുന്ന 21 ദിന ചലഞ്ചുകൾ ഉൾപ്പെടുന്ന ജീവിതോത്സവം പദ്ധതിയുടെ മീനങ്ങാടി ക്ലസ്റ്റർ തല ഉദ്ഘാടനം മുട്ടിൽ WOVHSSൽ വെച്ച്
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.പ്രിൻസിപ്പൾ അൻവർ ഗൗസ് അധ്യക്ഷനായി. NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു.പി.ടി.എ പ്രസിഡൻ്റും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുമായ അഷ്റഫ് കൊട്ടാരം ആശംസകൾ നേർന്നു. NSS ലീഡർ മെഹർ ഷെയ്ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജീവിതോത്സവത്തിൻ്റെ വിളംബരം അറിയിച്ച് കൊണ്ട് വിദ്യാർത്ഥി വലയം തീർത്തു. വളണ്ടിയർമാരായ നിദ ഫാത്തിമ സ്വാഗതവും അഫ്ര ഫാത്തിമ നന്ദിയും പറഞ്ഞു.മീനങ്ങാടി ക്ലസ്റ്റർ പരിധിയിലെ വിവിധ സ്കൂളുകളുടെ NSS പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ചു
